മുൻ മന്ത്രിയും പ്രശസ്ത കന്നട നടനുമായ അംബരീഷ് (66) അന്തരിച്ചു. ഹൃദയാഘാതംമൂലമാണ് അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളികൾക്ക് ഏറെ പരിചിതയായ നടി സുമലതയാണ് ഭാര്യ. മകൻ: അഭിഷേക്.
കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230ഒാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 1972ൽ നഗരഹാവു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശം. 1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്.
കന്നട സിനിമയിലെ സൂപ്പർ ഹീറോ ആയിരുന്ന അംബരീഷ് രാഷ്ട്രീയത്തിലിറങ്ങി എം.എൽ.എ, എം.പി, കേന്ദ്ര-സംസ്ഥാന മന്ത്രിപദങ്ങൾ അലങ്കരിച്ചു. 1994ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്ന ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. എന്നാൽ, സീറ്റ് വിഷയത്തിൽ ’96ൽ പാർട്ടി വിട്ട് ജനതാദളിൽ ചേർന്നു.
1998ൽ മാണ്ഡ്യയിൽനിന്ന് വിജയിച്ചു. പിന്നീട് അദ്ദേഹം കോൺഗ്രസിൽതന്നെ തിരിച്ചെത്തി. മൻമോഹൻ സിങ് മന്ത്രിസഭയിൽ വാർത്തവിതരണ പ്രക്ഷേപണ സഹമന്ത്രി ആയിരുന്നു. കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഭവനമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2TFTj7c
This post have 0 komentar
EmoticonEmoticon