ads

banner

Sunday, 25 November 2018

author photo

മുൻ മന്ത്രിയും പ്രശസ്​ത കന്നട നടനുമായ അംബരീഷ് (66) അന്തരിച്ചു.  ഹൃദയാഘാതംമൂലമാണ്​ അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  മലയാളികൾക്ക്​ ഏറെ പരിചിതയായ നടി സുമലതയാണ് ഭാര്യ. മകൻ: അഭിഷേക്​.

കന്നട, ഹിന്ദി, തെലുങ്ക്​, തമിഴ്, മലയാളം ഭാഷകളിലായി  230ഒാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 1972ൽ നഗരഹാവു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശം​. 1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്. 

കന്നട സിനിമയിലെ സൂപ്പർ ഹീറോ ആയിരുന്ന അംബരീഷ്​ രാഷ്​ട്രീയത്തിലിറങ്ങി എം.എൽ.എ, എം.പി, കേന്ദ്ര-സംസ്​ഥാന മന്ത്രിപദങ്ങൾ അലങ്കരിച്ചു. 1994ൽ  ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്ന ശേഷമാണ്​ രാഷ്​ട്രീയത്തിൽ സജീവമായത്​. എന്നാൽ, സീറ്റ് വിഷയത്തിൽ ’96ൽ പാർട്ടി വിട്ട്​ ജനതാദളിൽ ചേർന്നു. 

1998ൽ മാണ്ഡ്യയിൽനിന്ന് വിജയിച്ചു. പിന്നീട്​ അദ്ദേഹം കോൺഗ്രസിൽതന്നെ തിരിച്ചെത്തി. മൻമോഹൻ സിങ്​ മന്ത്രിസഭയിൽ വാർത്തവിതരണ പ്രക്ഷേപണ സഹമന്ത്രി ആയിരുന്നു. കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഭവനമന്ത്രി സ്​ഥാനവും വഹിച്ചിട്ടുണ്ട്​.



from Anweshanam | The Latest News From India https://ift.tt/2TFTj7c
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement