ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി അടക്കമുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് അവസാന മിനിറ്റുകളില്‍ സര്‍വീസ് റദ്ദാക്കിയത്.
ഞായറാഴ്ച രാത്രി 9.20ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ 6ഇ 8867യുടെ എയര്‍ ബസ് എ320 സര്‍വീസ് ആണ് റദ്ദാക്കിയത്. വിമാനം തിങ്കളഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടുമെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയെന്നും ഇന്‍ഡിഗോ അധികൃതരുടെ നടപടിയില്‍ യാത്രക്കാര്‍ നിരാശരും രോഷാകുലരുമാണെന്ന് മീനാക്ഷിലേഖി ട്വീറ്റ് ചെയ്തിരുന്നു. അധികൃതര്‍ ഭക്ഷണമോ ഹോട്ടലില്‍ താമസസൗകര്യമോ ഏര്‍പ്പെടുത്തിയില്ലെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ മാന്യമായി പെരുമാറിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon