ന്യൂഡല്‍ഹി: 2019 ലും വലിയ ഭൂരിപക്ഷത്തില്‍ അതിശക്തനായ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയാധ്യാക്ഷന്‍ അമിത് ഷാ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിചാരണ ജനുവരിയില്‍ തുടങ്ങുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലത്തു മാത്രമല്ല അതിനുശേഷവും രാഷ്ട്രീയപാര്‍ട്ടികള്‍ ഹിന്ദുത്വ വിഷയങ്ങള്‍ ഏറ്റെടുക്കണം. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നാണു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറയുന്നത്. കേസ് പരിഗണിക്കണമെന്നു കക്ഷികള്‍ പറയുമ്ബോള്‍, മാറ്റിവയ്ക്കണമെന്നാണു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോടതിയില്‍നിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്നാണു പ്രതീക്ഷ.
ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ആരും സംശയിക്കേണ്ട. ശിവസേനയും ബിജെപിയും രണ്ടു വ്യത്യസ്ത പാര്‍ട്ടികളാണ്. അയോധ്യവിഷയത്തില്‍ ആര്‍ക്കിടയിലും ഭിന്നതയില്ല. കോണ്‍ഗ്രസ് ഹിന്ദുത്വ അജന്‍ഡകള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon