തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് കേരളാ ട്രിവാന്‍ഡ്രം മാരത്തോണ്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് ആദ്യ ട്രിവാന്‍ഡ്രം മാരത്തോണ്‍. നാല് ഘട്ടങ്ങളായാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഫാമിലി ഫണ്‍ റണ്‍ ആദ്യം നടക്കും. ഇത് മല്‍സരയിനമല്ല.
ഫാമിലി ഫണ്‍ റണ്‍ രാത്രി എട്ടിന് ഫ്‌ളാഗ് ഓഫ് ചെയ്യും. പതിനായിരം പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 10 കിലോ മീറ്റര്‍ റോഡ് റൈസ്, 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തോണ്‍ എന്നിങ്ങനെയാണ് മല്‍സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രാത്രി 12ന്മാനവീയം വീഥിയില്‍ നിന്നാരംഭിച്ച് മാനവീയം വീഥിയില്‍ സമാപിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍. റണ്‍ ഫോര്‍ റീ ബില്‍ഡ് കേരള എന്നതാണ് മുദ്രാവാക്യം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസമാഹരണത്തിനാണ് ഈ വര്‍ഷംരജിസ്‌ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. ഫാമിലി ഫണ്‍ റണ്‍ 500 രൂപ, 10 കി.മീ റണ്‍ 600 രൂപ, 21.09 കി.മീ(ഹാഫ് മാരത്തോണ്‍) 800 രൂപ, 42.19 കി.മീ (ഫുള്‍ മാരത്തോണ്‍). 1,000 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 2018 ആഗസ്ത് 15ന് ശേഷം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തുക അടച്ചിട്ടുള്ളവര്‍ക്ക് അതിന്റെ രശീത് നല്‍കിയാല്‍ മതി.ഫുള്‍ മാരത്തോണില്‍ വിജയികളാവുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഹാഫ് മാരത്തോണില്‍ വിജയികളാകുന്നവര്‍ക്ക് 50,000 രൂപയും 10 കിലോമീറ്റര്‍ റണ്ണില്‍ വിജയികളാകുന്നവര്‍ക്ക് 20,000 രൂപയും കാഷ് അവാര്‍ഡ് നല്‍കും. മല്‍സരങ്ങളില്‍ പങ്കെടുത്ത് പൂര്‍ത്തിയാവുന്നവര്‍ക്ക് മെഡലും സമ്മാനമായി നല്‍കുന്നതാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon