യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചർച്ച ചെയ്യും. കെ ടി ജലീൽ വിഷയവും കേരളാ പുനർനിർമാണവും ചർച്ചയ്ക്ക് വരും.
പ്രളയാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ. വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ല. ഇക്കാര്യത്തില്‍ നിയമസഭയിലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
കെ. ടി. ജലീന്‍റെ വിവാദ നിയമനം സംബന്ധിച്ച് മുന്നണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യൂത്ത് ലീഗ് പുറത്തുകൊണ്ടുവന്ന വിഷയം ഏറ്റെടുക്കാത്തതില്‍ മുന്നണിക്കുള്ളില്‍ അതൃപ്തിയുമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയവും യോഗം ചേര്‍ച്ച ചെയ്യും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon