റിയാദ് : സൗദിയില്‍ ശക്തമായ കാറ്റോടുകൂടി മഴ പെയ്യുമെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴ കനത്തു പെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴ ദിവസങ്ങളോളം നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്.മഴയുള്ള സമയത്ത് അത്യാവശ്യം കൂടാതെ പുറത്തിറങ്ങാതിരിക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാനിടയുള്ള പ്രദേശങ്ങളില്‍നിന്നും താഴ്വാരങ്ങളില്‍നിന്നും അകന്നുനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ കാലാവസ്ഥാ വ്യതിയാന ഗവേഷക സെന്റര്‍ മേധാവി പ്രൊഫ. മന്‍സൂര്‍ അല്‍മസ്റൂയി ആണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍, അടുത്തിടെ രാജ്യത്തുണ്ടായ, റഗദ് എന്ന് പേരിട്ട മഴക്കാലം അവസാനിച്ചിരിക്കുന്നു. രണ്ടു ദിവസം സൗദിയില്‍ കാലാവസ്ഥ ഭദ്രമായിരിക്കും. മാത്രമല്ല, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പുതിയ മഴക്കാലം നാളെ മുതല്‍ ആരംഭിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുക. സൗദിയുടെ ഉത്തര, മധ്യ, തെക്ക് പറിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളിലെ വിവിധയിടങ്ങളിലായിട്ടായി ഈ മാസം ശക്തമായ മഴയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍ത്താതെ പോയ്ത ഈ ശക്തമായ മഴ പലയിടങ്ങളിലും പ്രളയം വരെ സൃഷ്ടിച്ചു. സൗദിയുടെ ചരിത്രത്തില്‍ ഒരു പക്ഷേ, ഏറ്റവും കൂടുതല്‍ മഴ ലഭിച്ച നവംബര്‍ മാസം ഈ വര്‍ഷമാണെന്നാണ് നിഗമനമെന്ന് പ്രൊഫ. മന്‍സൂര്‍ അല്‍മസ്റൂയി പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ മധ്യ, വടക്ക് കിഴക്കന്‍, കിഴക്കന്‍ മേഖലകളിലും തെക്ക് പടിഞ്ഞാറ് ഏതാനും പ്രദേശങ്ങളിലും മഴ കനത്തുപെയ്യാനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
This post have 0 komentar
EmoticonEmoticon