ന്യൂഡൽഹി: സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു. 54 വയസായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മൃതദേഹം മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം സ്വദേശമായ തിരുവനന്തപുരത്ത്.
യു.എൻ.ഐ, സി.എൻ.ബി.സി എന്നീ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സി.എൻ.എൻ ന്യൂസിന്18 ൻറെ ഭാഗമായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon