ads

banner

Wednesday, 28 November 2018

author photo

ശ്രീനഗര്‍: മാധ്യമപ്രവര്‍ത്തകന്‍ ഷുജഅത്ത് ബുഖാരിയെ വധിച്ച കേസിലെ മുഖ്യപ്രതിയായ ഭീകരന്‍നവീദ് ജാട്ടിനെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് നവീദ് ജട്ടിനെയും മറ്റൊരു ഭീകരനെയും സുരക്ഷാസേന കൊലപ്പെടുത്തിയത്. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

 നവീദ് ജാട്ട് ലഷ്‌കര്‍ ഇ തൊയ്ബ കമാന്ററാണ്. ഫെബ്രുവരിയില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.ബുധ്ഗാമിലെ കുത്പോര മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേനയും പൊലീസും പുലര്‍ച്ചെ സംയുക്തമായി  ഇവിടെ തിരച്ചില്‍ നടത്തിയത്. 

ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വയ്ക്കുകയായിരുന്നു. ഭീകരര്‍ക്കെതിരെ സൈന്യവും അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഭീകരര്‍ പ്രതിരോധത്തിലായി.ഇതിനിടെ സൈന്യം രണ്ട് ഭീകരരെയും വധിക്കുകയായിരുന്നു. 

ശ്രീനഗറില്‍വച്ച് ജൂണ്‍ 14നാണ് ബുഖാരി കൊല്ലപ്പെട്ടത്.റൈസിങ് കശ്മീര്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍-ചീഫ് ആയിരുന്ന ബുഖാരിയെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ വെച്ചാണ് ഭീകരര്‍ വധിച്ചത്.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement