പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ 52കാരിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് മകന്‍റെ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ 52 വയസുള്ള തൃശ്ശൂർ സ്വദേശിനി ലളിതാദേവിയെ ഒരു സംഘം ആളുകൾ അക്രമിച്ചതിലെ ഗൂഢാലോചനക്കേസിലാണ് കെ.സുരേന്ദ്രനെ പ്രതി ചേർത്തിരിക്കുന്നത്. ലളിതയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ.
നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. മറ്റ് കേസുകളിൽ ഇതിനോടകം ജാമ്യം ലഭിച്ചതിനാൽ സന്നിധാനത്തെ ആക്രമണം സംബന്ധിച്ച കേസിൽ ജാമ്യം കിട്ടിയാൽ സുരേന്ദ്രന് ജയിൽ മോചിതനാകാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon