ബെംഗളൂരു: ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ഭാരം കൂടിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിക്ഷേപിച്ചു. ബുധനാഴ്ച ഫ്രാന്‍സിലെ ഗയാന സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.07 നാണ് വിജയകരമായി വിക്ഷേപണം നടന്നത്.
രാജ്യത്ത് 16 ജിബിപിഎസ്. വേഗത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 11.ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റിന്റെ വേഗം കൂട്ടുക എന്നതാണ് പ്രധാന ലക്ഷ്യം. 'വലിയ പക്ഷി' എന്ന വിളിപ്പേരുള്ള ഈ ഉപഗ്രഹത്തിന്റെ ഭാരം 5845 കിലോഗ്രാമാണ്. 15 വര്‍ഷമാണ് കാലാവധി.
ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആശയവിനിമയ രം?ഗത്ത് ഇന്ത്യ ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ ജിസാറ്റ് 11 വഴി സാധ്യമാകും. 1200 കോടിയാണ് ഉപഗ്രഹത്തിന്റെ ചെലവ്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്.
ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യ വിക്ഷേപിച്ച ജിസാറ്റ്-19, ജിസാറ്റ്-29 എന്നീ ഉപഗ്രഹങ്ങളുടെ അതേ ശ്രേണിയില്‍ പെട്ട ഉപഗ്രഹമാണ് ജിസാറ്റ് 11ഉം. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയന്‍ ഭ്രമണപഥത്തിലെത്തിച്ചു.
This post have 0 komentar
EmoticonEmoticon