പുതിയ മൊബൈല്‍ ആപ് അവതരിപ്പിക്കാന്‍ ഒരുങ്ങി മില്‍മ. പാലും, മറ്റു ഉത്പന്നങ്ങളും വീട്ടിലെത്തിക്കാന്‍ സാഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്പാണ് അവതരിപ്പിക്കുന്നത്. സ്വകാര്യ ഐ.ടി കമ്പനിയും മില്‍മയും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമായി തിരുവനന്തപുരത്ത് ജൂണ്‍ ഒന്ന് മുതല്‍ ഈ സേവനത്തിനു തുടക്കമിടും. തൊട്ടടുത്ത മാസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ഈ സേവനം ലഭ്യമാക്കുകയും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കുന്നതായിരിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon