ads

banner

Friday, 26 April 2019

author photo

ന്യൂഡല്‍ഹി: തനിക്കുണ്ടായിരുന്ന സ്താനാര്‍ബുധം ഗോമൂത്രം കുടിച്ചിട്ടാണ് മാറിയതെന്ന ഭോപാലിലെ ബി ജെ പി സ്ഥനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വാദം തെറ്റാണെന്ന് റാം മനോഹര്‍ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ എസ്.എസ് രജ്പുത്. ഗോമൂത്രവും ചാണകവും ചേര്‍ത്തുണ്ടാക്കിയ മിശ്രണം കഴിച്ചാണ് തന്റെ അര്‍ബുദം മാറിയതെന്ന് കഴിഞ്ഞ ദിവസം അവര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു.

പ്രഗ്യ മൂന്ന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ രജപുത് വെളിപ്പെടുത്തി. അര്‍ബുദത്തെ തുടര്‍ന്ന് അവരുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നെന്നും സര്‍ജറി നടത്തിയത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

2008 ലാണ് ഞാന്‍ അവര്‍ക്ക് ആദ്യ സര്‍ജറി നടത്തുന്നത്. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അവരുടെ വലത് സ്തനത്തിലാണ് ക്യാന്‍സര്‍ ആദ്യം കണ്ടത്. 2012 ലാണ് രണ്ടാമതും അവരെ രോഗം പിടികൂടുന്നത്. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് രണ്ടാമത്തെ സര്‍ജറി നടത്തുന്നത്.

ഇതിന് ശേഷം മുംബൈയിലെ ആശുപത്രിയിലേക്ക് ചില ടെസ്റ്റുകള്‍ക്കായി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് അന്ന് കോടതിയില്‍ തന്നെ സമര്‍പ്പിച്ചതാണ്. 2017 ല്‍ പ്രഗ്യ ജാമ്യം ലഭിച്ച ശേഷം റാം മോഹന്‍ ലോഹിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ശസ്ത്രക്രിയയില്‍ അവരുടെ ഇരു സ്തനങ്ങളും ഓപ്പറേറ്റ് ചെയ്‌തെന്നും ഡോക്ടര്‍ പറയുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ പ്രഗ്യ പരിശോധനാ റിപ്പോര്‍ട്ടുകളുമായി തന്നെ സമീപിച്ചിരുന്നെന്നും അവരുടെ അരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം,ഗോമൂത്രം,പാല്‍, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് ഞാന്‍ എന്റെ അസുഖം മാറ്റിയത്' എന്നായിരുന്നു പ്രഗ്യ നേരത്തെ പറഞ്ഞത്.
ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement