ads

banner

Friday, 26 April 2019

author photo

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി. ബാങ്കുകളിലെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ആര്‍ബിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുക എന്ന റിസര്‍വ് ബാങ്കിന്റെ നയം മാറ്റണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എസ്.സി. അഗര്‍വാള്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ വിവരാവകാശ ഹര്‍ജിയെ തുടര്‍ന്ന് ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ബിഐ അത് നിരസിക്കുകയാണ് ഉണ്ടായത്. ഇത് പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ബിഐ വിസമ്മതിച്ചത്.

തുടര്‍ന്ന് ജനുവരിയില്‍ സുപ്രീംകോടതി ആര്‍ബിഐക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയയ്ക്കുന്നത് ഉള്‍പ്പടെയുള്ള നടുപടിയും ആരംഭിച്ചിരുന്നു. ഇതിന് ശേഷവും നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement