ബിഹാര്‍: തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അധികാരത്തിലെത്തിയാല്‍ രാജ്യത്തുള്ള ദാരിദ്ര്യത്തോടായിരിക്കും എന്റെയും പാര്‍ട്ടിയുടെയും സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിലെ സമസ്തിപൂറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗബ്ബര്‍ സിങ് ടാക്‌സും (ജി.എസ്.ടി), നോട്ട് നിരോധനം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതിലൂട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ദാരിദ്ര്യം വര്‍ധിപ്പിച്ചു. ഇതിനെതിരേയാണ് ഞങ്ങളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് ദാരിദ്രത്തിനു നേരെയുള്ള ഞങ്ങളുടെ ആയുധമാണ് ' ന്യായ്' പദ്ധതിയെന്നും രാഹുല്‍ ബിഹാറില്‍ പറഞ്ഞു.
ഏപ്രില്‍ 29, മെയ് ആറ്, 12, 19 എന്നിങ്ങനെ നാലു ഘട്ടമായണ് ബിഹാറില്‍ ലോക്‌സഭാ ഇലക്ഷന്‍. 23നാണ് വോട്ടെണ്ണല്‍.
This post have 0 komentar
EmoticonEmoticon