പാന്‍കാര്‍ഡ് നിയമങ്ങളില്‍ ഇന്ന് മുതല്‍ മാറ്റങ്ങള്‍ വരുന്നു.ടാക്‌സ് വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമങ്ങള്‍ വരുത്തുന്നത്. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്‌സ് റൂള്‍സ് (1962) ഭേദഗതികള്‍ ഉള്ളത്.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷത്തിലേറെ രൂപയ്ക്ക് ബിസിനസ്സ് ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും, വ്യക്തികളും പാന്‍ കാര്‍ഡ് എടുത്തിരിക്കണം.
പാന്‍ കാര്‍ഡ് നിയമത്തിലെ മാറ്റങ്ങള്‍
1. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തുന്ന വ്യക്തികള്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കണമെന്ന് സി.ബി.ഡി.ടി നിര്‍ബന്ധമാക്കി.
2. സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വില്‍പ്പനയും, ടേണോവറും, ആകെ റെസീപ്റ്റും 5 ലക്ഷം രൂപ കഴിഞ്ഞില്ലെങ്കിലും പാന്‍ കാര്‍ഡ് ആവശ്യമാണ്. ഇതുവഴി ഇന്‍കംടാക്സ് വകുപ്പിന് കൂടുതല്‍ വിപുലമായ നിരീക്ഷണം സാധ്യമാകും.
3. ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പ്രതിനിധിയായി മാറുന്ന മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, സ്ഥാപകന്‍, സി.ഇ.ഒ എന്നി പദവിയില്‍ ഇരിക്കുന്നവരും പാന്‍ കാര്‍ഡ് എടുക്കണം, 2019 മെയ് 31 ആണ് അവസാന തീയതി.
4. പുതിയ ഇന്‍കം ടാക്സ് നിയമമാറ്റങ്ങള്‍ വ്യക്തിഗത നികുതിദായകരെ ബാധിക്കുന്നില്ല.
5. അമ്മമാര്‍ ഏക രക്ഷകര്‍ത്താവാണെങ്കില്‍ പാന്‍ അപേക്ഷയില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon