ഭദോഹി: ഉത്തർപ്രദേശിൽ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 മരണം. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭദോഹി ജില്ലയിൽ ചൗരി ഏരിയയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
കാർപെറ്റ് ഫാക്ടറിയോട് ചേർന്നുള്ള മുറിയിൽ പടക്ക നിർമാണത്തിനായുള്ള വെടിമരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം മുഴുവനായി തകർന്നു. സമീപപ്രദേശത്തുള്ള മൂന്ന് വീടുകളും തകർന്നിട്ടുണ്ട്.
മരിച്ചവരിൽ അധികം പേരും പശ്ചിമബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള നെയ്ത്തു തൊഴിലാളികളാണ്. കെട്ടിടത്തിന്റെ ഉടമയും മകനും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
This post have 0 komentar
EmoticonEmoticon