തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 27ന് കേരളത്തില്‍. സംസ്ഥാനത്തെ പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്ക് സമയക്രമമായി. ജനുവരി 27ന് ഉച്ചക്ക് 1.55ന് പ്രധാനമന്ത്രി കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് 3.30ന് തൃശൂര്‍ക്ക് യാത്ര തിരിക്കും. അവിടെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.45ന് തിരികെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
അതേസമയം, രാഹുല്‍ ഗാന്ധി 29 ന് കേരളത്തിലെത്തും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon