കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകയും പാര്‍ലമെന്റിലെ സാംസ്കാരിക ഉപദേഷ്ടാവുമായ മിന മംഗല്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാവിലെ അജ്ഞാതന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
കാബൂളിന്റെ കിഴക്കന്‍ മേഖലയിലായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നു പ്രദേശിക ചാനലുകളില്‍ വാര്‍ത്താ അവതാരകയായി ശ്രദ്ധനേടിയിരുന്നു മംഗല്‍.
This post have 0 komentar
EmoticonEmoticon