ലൊസാഞ്ചലസ് : വെയ്ൻ റൂണിയുടെ അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല. യുഎസ് മേജർ ലീഗ് സോക്കറിൽ സ്വന്തം പകുതിയിൽ നിന്നു സ്കോർ ചെയ്ത ഉജ്വല ഗോളിലൂടെയാണ് റൂണി ആരാധകരെ വണ്ടറടിപ്പിച്ചത്. ഡിസി യുണൈറ്റഡിനു വേണ്ടി ഒർലാണ്ടോ സിറ്റിക്ക് എതിരെയായിരുന്നു റൂണിയുടെ ഗോൾ. പത്താം മിനിറ്റിൽ സ്വന്തം പകുതിയിൽ നിന്നു ക്ലിയർ ചെയ്തു കിട്ടിയ പന്താണ് റൂണി നേരെ എതിർ പോസ്റ്റിലേക്കു നീട്ടിയടിച്ചത്.
ബോക്സിൽ മുന്നോട്ടു കയറി നിൽക്കുകയായിരുന്ന ഒർലാണ്ടോ ഗോൾകീപ്പർ ബ്രയാൻ റോ എത്തിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി. ഗോൾ പോസ്റ്റിന് 68 വാര അകലെ നിന്നായിരുന്നു റൂണിയുടെ ഷോട്ട്. ആ ഗോളിൽ ഡിസി യുണൈറ്റഡ് മത്സരം 1–0നു ജയിച്ചു.2017ൽ ഇംഗ്ലിഷ് ക്ലബ് എവർട്ടനു വേണ്ടി വെസ്റ്റ് ഹാമിനെതിരെ റൂണി സമാനമായ ഗോൾ നേടിയിരുന്നു. 2014ൽ മധ്യവരയ്ക്ക് തൊട്ടപ്പുറത്തു നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി വെസ്റ്റ് ഹാമിനെതിരെ തന്നെ ഗോൾ നേടി.
What a goal from Wayne Rooney as he catches the Goal Keeper offside as DC United beat Orlando City (1-0) pic.twitter.com/XUVJXT3r24
— Sports Daily United (@sdumedias) June 27, 2019
This post have 0 komentar
EmoticonEmoticon