ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്‌ത അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റാന്നി ഗ്രാമ ന്യായാലയ കോടതി ജഡ്‌ജി അവധി ആയതിനാൽ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്‌തത്. രാഹുലിനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.
ഹിന്ദുമഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഈശ്വറിനെ പാലക്കാട് റെസ്റ്റ്ഹൗസിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസ്ഥകൾ ലംഘിച്ചതിനാൽ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്നായിരുന്നു നടപടി. മാസപൂജയ്ക്കു ശബരിമല ദർശനത്തിനെത്തിയ സ്ത്രീകളെ പമ്പയിൽ വിശ്വാസികൾ തടഞ്ഞതിനിടെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഈശ്വറിന് അനുവദിച്ചിരുന്ന ജാമ്യം കോടതി ഇക്കഴിഞ്ഞ ശനിയാഴ്ച റദ്ദാക്കിയിരുന്നു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതു ചൂണ്ടിക്കാട്ടി പൊലീസ് റാന്നി ഗ്രാമ ന്യായാലയത്തിൽ നൽകിയ റിപ്പോർട്ട് പ്രകാരം ഗ്രാമ ന്യായാധികാരിയാണു ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon