അമൃത്സര്‍: ബോളിവുഡ് താരം ഷാരൂഖ് കഖാനെ കാണാനുള്ള ആഗ്രഹത്തോടെ ഇന്ത്യയില്‍ കടന്ന പാക് പൗരനെ 19 മാസങ്ങള്‍ക്കു ശേഷം പാകിസ്ഥാനിലേക്ക് വിട്ടയച്ചു. അബ്ദുള്ള എന്ന 21 കാരനെയാണ് ഇന്നലെ ഉച്ചയോടു കൂടി പാക് റേഞ്ചേര്‍സിന് കൈമാറിയത്. 2017ലാണ് അബ്ദുള്ള അട്ടാറി-വാഗ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയത്. വാഗ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങിനു ശേഷം ഇന്ത്യയിലേക്കു കടന്നതായിരുന്നു.
തന്റെ കുട്ടിക്കാലം മുതലുള്ള ആ?ഗ്രഹമാണ് ഷാരൂഖ് ഖാനെ കാണണമെന്നത്. അതിനാല്‍ അദ്ദേഹത്തെ കാണാനായി നിയമപരമായ രീതിയില്‍ തന്നെ ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് പറഞ്ഞ ശേഷമാണ് അബ്ദുള്ള മടങ്ങിയത്. 19 മാസമായിരുന്നു അബ്ദുള്ള ജയില്‍ മോചിതനായി പാകിസ്ഥാനിലേക്കു പോയത്.
അബ്ദുള്ളയെ കൂടാതെ കള്ള പാസ്പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിടിയിലായ മുഹമ്മദ് ഇമ്രാന്‍ ഖുറേഷി വാര്‍സി എന്നയാളെയും ഇന്ത്യ മോചിപ്പിച്ചു. പത്തു വര്‍ഷമാണ് ഇയാള്‍ ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞത്. മുഴുവന്‍ രേഖകളോടും കൂടി തന്നെ ബന്ധുക്കളെ കാണാനായി 2004 ല്‍ ആണ് വാര്‍സി ഇന്ത്യയില്‍ എത്തിയത്. അതിനിടയില്‍ ഷാസിയ എന്ന ഇന്ത്യന്‍ പൗരയെ വിവാഹവും ചെയ്തു. നിയമപരമായി തന്റെ കുടുംബത്തെ പാകിസ്ഥാനിലേക്ക് കൊണ്ടു പോകാന്‍ വാര്‍സി പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലുള്ള സമയം റേഷന്‍ കാര്‍ഡും മറ്റ് രേഖകളും വാര്‍സി കൈപ്പറ്റിയിരുന്നു. എന്നാല്‍ 2008ല്‍ അനധികൃതമായി ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാര്‍സി പിടിയിലാകുന്നത്.
ആറു വര്‍ഷം പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഹാമീദ് അന്‍സാരിയെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഗവണ്മെന്റ് മോചിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon