മിന്നലാക്രാമണം വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപമാനമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാക്ക് അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നാളുകൾക്കു ശേഷവും ഉയര്‍ത്തിക്കാട്ടുന്നുവെന്ന റിട്ട. ലഫ്. ജനറൽ ഡി.എസ്. ഹൂഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ട്വിറ്ററിലുടെയായിരുന്നു വിമർശനം.
സൈന്യത്തെ സ്വന്തം മുതലായി ഉപയോഗിക്കുന്ന മിസ്റ്റർ 36ന് നാണമില്ലെന്ന് രാഹുൽ ആരോപിച്ചു. 36 റഫാൽ വിമാനങ്ങൾ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടി മിസ്റ്റർ 36 മോദിയെന്നാണ് രാഹുൽ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. മിന്നാലാക്രമണം സ്വന്തം നേട്ടത്തിനുപയോഗിക്കുന്ന മോദി റഫാൽ ഇടപാട് അനിൽ അംബാനിയുടെ ആസ്തി വർധിപ്പിക്കാനും ഉപയോഗിക്കുന്നുവെന്ന് രാഹുൽ വ്യക്തമാക്കി.
സൈന്യത്തിന്റെ വിജയത്തില്‍ ആദ്യമുണ്ടായ ആഹ്ലാദം സ്വാഭാവികം മാത്രമാണെന്നും എന്നാല്‍ നാളുകള്‍ക്കു ശേഷവും അതിന്റെ മേനി ഉയര്‍ത്തിക്കാട്ടുന്നത് അനാവശ്യമാണെന്നുമായിരുന്നു ഹൂഡയുടെ പരാമർശം. സൈനികനീക്കം അതീവരഹസ്യമായി നടത്തുകയായിരുന്നു നല്ലതെന്നും ഹൂഡ വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon