മിസ് വേൾഡ് മത്സരത്തിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം. മത്സരത്തില്‍ നിന്ന് മിസ് ഇന്ത്യ അനുക്രീതി വാസ് പുറത്തായി. അനുക്രീതി വാസ് അവസാന 30ൽ സ്ഥാനം പിടിച്ചപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ ഉയർന്നിരുന്നു. എന്നാൽ അനുക്രീതി വാസിന് അവസാന 12 ൽ ഇടം നേടാനായില്ല. ഏഷ്യയിൽ നിന്ന് മിസ് നേപ്പാളും മിസ് തായ്‍ലന്‍റും അവസാന ഇലവനിൽ ഇടം നേടി.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ അനുക്രീതി ഡിഗ്രി വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ മാനുഷി ചില്ലാറാണ് നിലവിലെ മിസ് വേൾഡ്. പുതിയ ലോകസുന്ദരിക്ക് മാനുഷി ചില്ലാർ കിരീടമണിയിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon