ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ കത്തിയാക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് കത്തിയാക്രമണം ഉണ്ടായത്. അക്രമിയും സ്വയം കഴുത്തറുത്തു മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ടോക്കിയോയില്‍നിന്ന് 21 കിലോമീറ്റര്‍ അകലെ കാവാസാക്കിയില്‍ ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 16 പേര്‍ക്കു പരിക്കേറ്റെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തിയുമായി എത്തിയ അക്രമി ആള്‍ക്കാരെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം ബസ് കാത്തുനിൽക്കാൻ മറ്റു ആളുകളും ഉണ്ടായിരുന്നു എന്നു സൂചനയുണ്ട്.
ജപ്പാനിലെ പ്രാദേശിക സമയം ചൊവ്വായ്ഴ്ച രാവിലെ 7.44 നാണ് ഒരാൾ വിദ്യർത്ഥികളെ കത്തി ഉപയോഗിച്ച് അക്രമിക്കുന്നതായി കാവാസാക്കി ഫയർ വിഭാഗത്തിലേക്ക് ദൃക്ഷാക്ഷിയായ ഒരാൾ ഫോൺ വിളിച്ചറിയിച്ചതെന്ന് ഫയർ വിഭാഗത്തെ ഉദ്ദരിച്ച് AFP ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
This post have 0 komentar
EmoticonEmoticon