തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുശേഷമുള്ള കെപിസിസി യോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരൂം. 19 മണ്ഡലങ്ങളിൽ നിന്നും വിജയിച്ച നിയുക്ത എംപിമാരും യോഗത്തില്‍ പങ്കെടുക്കും. ആലപ്പുഴയിലെ പരാജയം യോഗം വിശദമായി ചര്‍ച്ച ചെയ്യും.
ആലപ്പുഴയിൽ സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്‌മാനും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് 19 ഇടത്തും മികച്ച വിജയം നേടിയപ്പോൾ ആലപ്പുഴയിൽ മാത്രമാണ് പരാജയം രുചിച്ചത്. കഴിഞ്ഞ തവണ കെ സി വേണുഗോപാൽ ജയിച്ച സീറ്റാണ് യുഡിഎഫിന് ഇത്തവണ നഷ്ടമായത്. പ്രളയ ദുരന്തം ഏറെയുണ്ടായ ആലപ്പുഴയിൽ അത് വോട്ടായി മാറിയില്ല എന്ന വസ്തുതയും പരിശോധിക്കും.
ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള നിര്‍ദേശങ്ങളും യോഗത്തില്‍ നല്‍കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെടുന്ന പാര്‍ട്ടി പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയിൽ ചര്‍ച്ചയാകും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon