ads

banner

Tuesday 28 May 2019

author photo

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കോർകമ്മറ്റിയും ഭാരവാഹി യോഗവുമാണ് ചേരുക. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം. തോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനാനണെന്ന് മുരളീധര പക്ഷം വിമർശനമുന്നയിക്കാൻ സാധ്യതയുണ്ട്.

രാജ്യം മുഴുവൻ ബിജെപിക്ക് അനുകൂലമായി നിന്നപ്പോഴും കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിക്കാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന തരത്തിൽ ബിജെപിയിൽ ഒരു വിഭാഗം വിമർശനമുന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ ചുമലിൽ വെക്കാനായിരിക്കും മറ്റു വിഭാഗങ്ങൾ ശ്രമിക്കുക. എന്നാൽ ബിജെപിക്ക് ഉണ്ടായ വോട്ട് വർധന  ചൂണ്ടികാണിച്ചാകും ശ്രീധരൻ പിള്ള പക്ഷം ഇതിനെ നേരിടുക.

ശബരിമല വിഷയം കത്തിച്ച് സംസ്ഥാനത്ത് account തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാൽ മിക്കയിടത്തും ബിജെപിക്ക് കെട്ടിവെച്ച കാശ് തിരിച്ച് കിട്ടുന്നതിന് വേണ്ട വോട്ട് പോലും കിട്ടിയില്ല. ഏറെ വിജയം പ്രതീക്ഷിച്ചിരുന്നതായിരുന്നു തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങൾ. എന്നാൽ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനമെങ്കിലും കിട്ടിയത്. 

അതേസമയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രത്തിൽ നിന്ന് എന്ത് നടപടിയാകും ഉണ്ടാവുക എന്ന ആശങ്കയും ബിജെപി കേരളാ ഘടകത്തിന് ഉണ്ട്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement