ads

banner

Tuesday 28 May 2019

author photo

ന്യൂഡൽഹി: രാജ്യത്താകെ ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഡൽഹിയിൽ തുടരും. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് സീറ്റ് മാത്രമാണ് സിപിഐക്ക് ആകെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. അതാകട്ടെ, കോൺഗ്രസ് - ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി ലഭിച്ചതും. ജൂണ്‍ 12, 13 തിയതികളിൽ ദേശീയ കൗണ്‍സിലും യോഗവും ചേരുന്നുണ്ട്.

ബംഗാളിലും കേരളത്തിലും പാര്‍ട്ടി വോട്ടുകൾ വ്യാപകമായി ചോര്‍ന്നു. രണ്ട് സംസ്ഥാനത്തും കനത്ത തോൽവിയാണ് പാർട്ടിക്കുണ്ടായത്.  ബീഹാറിൽ നിന്ന് മത്സരിച്ച പാർട്ടിയുടെ യുവമുഖം കനയ്യ കുമാറും വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. പാർട്ടിയുടെ ദേശീയ പദവിയും നഷ്‌ടമായി. എല്ലാം കൊണ്ടും ഏറെ തകർന്ന സ്ഥിതിയിലുള്ള പാർട്ടിയ ശക്തമാക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും.

കേരളത്തിലെ തിരിച്ചടിക്ക് കാരണം ശബരിമല വിഷയം മാത്രമല്ലെന്ന് ഇന്നലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. എൽഡിഎഫിൽ ഒരു ആഭ്യന്തര പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നും കേരളത്തിലുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കാനം വ്യക്തമാക്കിയിരുന്നു. ജൂൺ ആറിന് സംസ്ഥാന നിര്‍വ്വാഹക സമിതി ചേരും. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement