ന്യൂഡൽഹി: രാജ്യത്തെ ലെെംഗികാതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് എം.പിയും ബോളിവുഡ് താരവുമായ ജയ ബച്ചൻ. റേപ്പിസ്റ്റുകളായ കുറ്റവാളികളെ പുറത്തേക്കിറക്കി ആൾക്കൂട്ടക്കൊല നടത്തണമെന്ന് ജയ ബച്ചൻ പറഞ്ഞു. തെലങ്കാനയിൽ യുവതിയെ ബലാൽസംഘം ചെയ്ത് കൊന്നതിന്റെ പശ്ചാതലത്തിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു എം.പി.
“Rapists should be brought out in public and lynched and those responsible behind the slack in women security should be shamed in public.”
— Geetika Swami (@SwamiGeetika) December 2, 2019
Excellent address by MP Jaya Bachchan, this is presicely what we need. #JusticeForDisha #justiceforpriyanakareddy pic.twitter.com/RhpQ5gl4F7
ഇത്തരം ക്രൂരകുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കാനായി എത്ര തവണ ഈ സഭയിൽ എഴുന്നേറ്റ് നിന്നുവെന്ന് അറിയില്ല. നിർഭയ കേസ് ആയിക്കൊള്ളട്ടെ, കത്വ കേസ് ആയിക്കൊള്ളട്ടെ, തെലങ്കാനയിൽ സംഭവിച്ചതും ആയിക്കൊള്ളട്ടെ... ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്ക് സർക്കാർ ഉചിതമായ മറുപടി നൽകേണ്ട സമയമാണിതെന്നും ജയ ബച്ചൻ പാർലമെന്റിൽ പറഞ്ഞു. തെലങ്കാന കൊലപാതകത്തിൽ ഇരു സഭകളും പ്രതിഷേധിച്ചു. ഹെെദരാബാദിൽ 26കാരിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് രാജ്യത്തുയർന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon