ads

banner

Monday 27 May 2019

author photo

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്‌മയ താരങ്ങളിലൊരാളാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കാവുന്നതെല്ലാം അയാള്‍ നല്‍കിയിട്ടുണ്ട്. അയാള്‍ക്ക് തോന്നുമ്പോള്‍ മാത്രം വിരമിച്ചാല്‍ മതിയെന്നും വോണ്‍ പറഞ്ഞു. ധോണി വിമർശകരുടെ വായടപ്പിക്കുന്നതാണ് സ്പിൻ ഇതിഹാസത്തിന്റെ പ്രസ്‌താവന.

ധോണി ഇപ്പോഴും മികച്ച താരമാണ്. ധോണി ലോകകപ്പ് കളിക്കേണ്ടതില്ല എന്ന ചിലരുടെ അഭിപ്രായത്തോട് യോജിക്കാനാവില്ല. ധോണിക്ക് വിരമിക്കണം എന്ന് തോന്നുമ്പോള്‍ മാത്രമേ പാഡഴിക്കേണ്ടതുള്ളൂ. ആ സമയം എപ്പോഴാണെന്ന് ധോണിക്ക് നന്നായി അറിയാം. അത് ചിലപ്പോള്‍ ലോകകപ്പിന് ശേഷമോ, അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറമോ ആയിരിക്കാമെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.

ധോണി വിരമിക്കണമെന്നും യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും വാദിക്കുന്നവർ നിരവതി ഇപ്പോഴും ഉണ്ട്. 2018 ൽ ധോണി ചില സമയങ്ങളിൽ നിറം മങ്ങിയപ്പോൾ വിമർശകരുടെ സ്വരം ഉയരുകയും ചെയ്‌തിരുന്നു. എന്നാൽ വിമർശകരെ പോലും ഞാട്ടിക്കുന്ന പ്രകടനമാണ് 2019 ൽ ധോണി പുറത്തെടുത്തത്. ഏകദിനത്തിലും ഐപിഎലിലും വിക്കറ്റിന് മുൻപിലും പുറകിലും ധോണിയുടെ വെടിക്കെട്ട് തന്നെ ലോകം കണ്ടു.

2019ല്‍ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ 81.75 ശരാശരിയില്‍ 327 റണ്‍സ് ധോണി പേരിലാക്കി,. പുറത്താകാതെ നേടിയ 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ചുറികളുമായി ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര ജയം നേടാന്‍ ഇന്ത്യയെ സഹായിച്ചത് ധോണിയാണ്. ഐപിഎലിൽ ചെന്നൈക്ക് വേണ്ടി 15 മത്സരങ്ങളില്‍ നിന്ന് 134.62 സ്‌ട്രൈക്ക് റേറ്റിലും 83.20 ശരാശരിയിലും 416 റണ്‍സ് മഹി അടിച്ചുകൂട്ടി. കൂടാതെ ഒരുപാട് മികച്ച സ്റ്റമ്പിങ്ങും ഉചിതമായ തീരുമാനങ്ങളുമെടുത്ത് ധോണി ഞെട്ടിച്ച് കൊണ്ടിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement