ads

banner

Monday 27 May 2019

author photo

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ബിം​സ്റ്റെ​ക് രാ​ഷ്ട്ര​ത്ത​ല​വന്മാർക്കും ക്ഷ​ണം. ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മ​ർ, ശ്രീ​ല​ങ്ക, താ​യ്ല​ൻ​ഡ്, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, കി​ർ​ഗി​സ്ഥാ​ൻ എ​ന്നീ രാ​ഷ്ട്ര​ങ്ങ​ളു​ടെ ഭ​ര​ണ​ത്ത​ല​വ​ൻ​മാ​രെ​യാ​ണ് മോ​ദി ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. 

 വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. മന്ത്രിസഭാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനാണ് സാദ്ധ്യത. 2014ല്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നത്. 

അതേസമയം പുതിയ കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി നാളെ അമിത് ഷാ ചർച്ചനടത്തും. സഖ്യകക്ഷി മന്ത്രിമാരുടെ കാര്യത്തിൽ നാളെ അമിത് ഷാ നേതാക്കളുടെ നിലപാട് തേടും. കേരളത്തിൽ നിന്ന് നിലവിലെ മന്ത്രി അൽഫോൺസ് കണ്ണന്താനം, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ സജീവമെങ്കിലും ഇതിൽ അവസാന തീരുമാനമായിട്ടില്ല. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement