ആവേശപ്പോരാട്ടത്തിൽ കാനഡയെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ. നേരിട്ട് ക്വാർട്ടറിൽ കടക്കാൻ വിജയം അനിവാര്യമായിരുന്ന മൽസരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ കാനഡയെ വീഴ്ത്തിയത്.
ഇരട്ടഗോൾ നേടിയ ലളിത് ഉപാധ്യായയാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. 47, 57 മിനിറ്റുകളിലായിരുന്നു ലളിതിന്റെ ഗോളുകൾ. ഹർമൻപ്രീത് സിങ് (12), ചിംഗ്ലെൻസാന സിങ് (46), അമിത് രോഹിദാസ് (51) എന്നിവരാണ് ഇന്ത്യയുടെ ശേഷിച്ച ഗോളുകൾ നേടിയത്. കാനഡയുടെ ആശ്വാസഗോൾ ഫ്ലോറിസ് വാൻ സൺ (39) നേടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon