അറുപത്തി എട്ടാമത് ലോക സുന്ദരിയായി മെക്സിക്കോയുടെ വനേസ പോൻസ് ഡി ലിയോൺ തെരഞ്ഞെടുക്കപ്പെട്ടു. തായ്ലൻറിന്റെ നികോളെയ്ൻ ലിംസ്നുകൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 118 മത്സരാർഥികളാണ് ഇത്തവണ ലോക സുന്ദരി പട്ടത്തിനായി മത്സര രംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ അനു ക്രീതി നേരത്തെ പുറത്തായിരുന്നു.
കഴിഞ്ഞ വർഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാർ 26കാരി വനേസക്ക് ലോക സുന്ദരിയുടെ കിരീടം അണിയിച്ചു. ഇൗ നേട്ടം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് വനേസ പറഞ്ഞു. എല്ലാ പെൺകുട്ടികളും ഇത് അർഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നിൽക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും അവർ പറഞ്ഞു..
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon