തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനമായി. ഹൈക്കോടതി ഉത്തരവ പ്രകാരം 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാരെയാണ് പിരിച്ചു വിടുക. പകരം പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 പേരെ നിയമിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.
3,861 താല്‍ക്കാലിക ജീവനക്കാര്‍ക്കുമുളള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായിട്ടുണ്ട്. അറിയിപ്പ് ഇന്ന് രാവിലെ മുതല്‍ ജീവനക്കാര്‍ക്ക് കൈമാറി തുടങ്ങും. പിഎസ്സി പട്ടികയിലുളളവര്‍ക്കുളള നിയമന ശുപാര്‍ശയും ഇന്നുമുതല്‍ നല്‍കിത്തുടങ്ങും. പിരിച്ചുവിടുന്നതായുള്ള ഉത്തരവ് കൈപ്പറ്റിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് താല്ക്കാലിക ജീവനക്കാരുടെ തീരുമാനം.
അതേസമയം, ഡിസംബര്‍ 19 ന് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

This post have 0 komentar
EmoticonEmoticon