തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യവുമായി എത്തിയ മനിതി സംഘത്തിലെ 3 പേർ തിരുവനന്തപുരത്ത് തങ്ങുന്നു. പൊലീസിന്റെ വാഹനത്തിൽ ഇന്നലെ രാത്രിയാണ് ഇവരെ നിലക്കലിൽ നിന്ന് തിരികെ എത്തിച്ചത്. ഇ-മെയിലിലൂടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ല. ഇവർ ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത.
ഇന്നലെ ചെന്നൈയില്‍ നിന്ന് മൂന്ന് സംഘമായി മനീതി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതികള്‍ മലകയറാന്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നിരുന്നു. മനീതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാടകീയ രംഗങ്ങളാണ് ഇന്നലെ പമ്ബയില്‍ അരങ്ങേറിയത്.
മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അകമ്ബടിയോടെ സന്നിധാനത്തേക്ക് മനിതി സംഘത്തെ കൊണ്ടുപോകാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധം കനത്തത്തോടെ മനിതി സംഘത്തെ സന്നിധാനത്തേയ്ക്ക് കൊണ്ടുപോകാനുളള ശ്രമത്തില്‍ നിന്ന് പൊലീസ് പിന്മാറുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon