മൈസൂരു: സര്‍ക്കാര്‍ വനിതാ ഹോസ്റ്റലില്‍ തീപിടുത്തം. ശനിയാഴ്ച രാത്രിയില്‍ ഉണ്ടായഅപകടത്തില്‍ 48 വിദ്യാര്‍ഥിനികള്‍ക്ക് ആണ് പൊള്ളലേറ്റിരിക്കുന്നത്. ചാമരാജ്‌നഗര്‍ ജില്ലയിലെ വൊണ്ടികൊപ്പാള്‍ പോസ്റ്റ് മെട്രിക് സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ ഫോര്‍ ഗേള്‍സിലാണ് തീപടര്‍ന്ന് പിടിച്ചത്. യുപിഎസ് ബാറ്ററികള്‍ സൂക്ഷിച്ച മുറിയില്‍ നിന്നാണ് തീപടര്‍ന്നത്.
അപകട സ്ഥലമായ ഇവിടെ മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ 270 വിദ്യാര്‍ഥികളാണ് താമസിക്കുന്നത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെയാണ് പലര്‍ക്കും പൊള്ളലേറ്റിരിക്കുന്നത്. മാത്രമല്ല,സാരമായി പൊള്ളലേറ്റ 12 പേരെ മൈസൂരുവിലെ വൃന്ദാവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. കൂടാതെ, ഒരു മാസം മുന്‍പ് ഹോസ്റ്റലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നവരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ജി.ടി. ദേവെഗൗഡ സന്ദര്‍ശിക്കുകയും അതോടൊപ്പം, ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നുംഅദ്ദേഹം അറിയിച്ചു. ഹോസ്റ്റലില്‍ ബാക്കിയുണ്ടായിരുന്ന 140 വിദ്യാര്‍ഥിനികള്‍ വീടുകളിലേക്ക് മടങ്ങി.
This post have 0 komentar
EmoticonEmoticon