തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിമരണങ്ങള്‍ കൂടുന്നതായി ആരോഗ്യവകുപ്പ്. ഈ വര്‍ഷം നവംബര്‍ വരെ 92 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായാണ് വകുപ്പിന്റെ കണക്ക്.
അതേസമയം കേരളത്തില്‍ ഓഗസ്റ്റിലുണ്ടായ പ്രളയത്തിനു ശേഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനുണ്ടായതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. 56 മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പ്രളയാനന്തരം പകര്‍ച്ചവ്യാധി തടയാന്‍ ശുചീകരണവും ക്ലോറിനേഷനും പ്രതിരോധ ചികിത്സയുമുള്‍പ്പെടെ നടപടികളെടുത്തതായി അധികൃതര്‍ അറിയിച്ചിരുന്നു.
കൊല്ലത്താണ് എലിപ്പനി മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 16 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ എച്ച്1എന്‍1 മൂലം സംസ്ഥാനത്ത് 35 പേര്‍ മരിച്ചു. ഡെങ്കിപ്പനി മൂലം മരിച്ചത് 32 പേര്‍. 58 പേര്‍ പകര്‍ച്ചപ്പനി മൂലം മരിച്ചു. ഇതില്‍ 13 ഉം തിരുവനന്തപുരത്താണ്.
സംസ്ഥാനത്ത് പനികള്‍ ബാധിച്ചവരുടെ കണക്ക് ഇങ്ങനെ; ഡെങ്കിപ്പനി ബാധിച്ചവര്‍ 3969. എലിപ്പനി: 1970. മലേറിയ: 832. പനി ബാധിച്ചവര്‍ 27,09,546. ഇതില്‍ കിടത്തി ചികിത്സ വേണ്ടിവന്നവര്‍ 55,853.
This post have 0 komentar
EmoticonEmoticon