ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ. ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് പെയ്ത മഴ പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തകര്‍ത്തു. മക്ക, തായിഫ്, ജിദ്ദ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയാണ് ഇന്ന് പെയ്തത്.
മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വ്യക്തമാക്കി .
വെള്ളം നിറഞ്ഞതോടെ പ്രധാന റോഡുകളിലെ അണ്ടര്‍ പാസേജുകളില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. ഇതോടെ പല റോഡുകളും താല്‍ക്കാലികമായി അടച്ചു. പ്രിന്‍സ് മാജിദ് റോഡ്, ഫലസ്തീന്‍ റോഡ്, കിംഗ് അബ്ദുല്ല റോഡ് എന്നിവിടങ്ങളില്‍ ഗതാഗത താറുമാറായി.
മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥികളും റോഡില്‍ കുടുങ്ങി. ജിദ്ദയിലെ ബനീ മാലിക്കില്‍ 34 മില്ലീ മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon