ads

banner

Saturday, 1 December 2018

author photo

കോട്ടയം ജില്ലയിലെ വളരെ പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തില്‍ നടന്നു വരുന്ന ഉത്സവ ആഘോഷമാണ് വൈക്കത്തഷ്ടമി. പരശുരാമന്‍ സ്ഥാപിച്ച 108 ശിവാലയങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവക്ഷേത്രം. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും പൂരം നാളും ഒന്നിച്ചുവരുന്ന ദിനത്തിലാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി നടന്നു വരുന്നത്. ഈ ദിനത്തിലെ അഷ്ടമിദര്‍ശനം വളരെ ശ്രേഷ്ഠമായ ഒന്നാണ്. അഷ്ടമിദര്‍ശനം പുലര്‍ച്ചെ 4.30 ന് ആരംഭിച്ചു. 2 ന് അവസാനിക്കുന്നതാണ്.അഷ്ടമി ദിനത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ വൈക്കത്തപ്പനെ ദര്‍ശിക്കുന്നവര്‍ക്ക് അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. 

ഐതീഹ്യം
അഷ്ടമിദര്‍ശനത്തിന് പിന്നില്‍ വളരെ പ്രസിദ്ധമായ ഒരു  ഐതീഹ്യം നിലനിന്നു വരുന്നു. ക്ഷേത്രത്തിലെ ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു മുന്നില്‍ പാര്‍വതീദേവിയോടൊപ്പം ഭഗവാന്‍ ശിവശങ്കരന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച പുണ്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം നടക്കുന്നത്. സര്‍വാഭരണവിഭൂഷിതനായി എഴുന്നെള്ളി നില്‍ക്കുന്ന വൈക്കത്തപ്പന്റെ അഷ്ടമിദര്‍ശനം ഭഗവത്പ്രീതിക്കും ദുഃഖനിവാരണത്തിനും ആഗ്രഹസാഫല്യത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.ഈ ദിനത്തില്‍ ക്ഷേത്രത്തില്‍ പൂജകളും നിവേദ്യങ്ങളുമില്ല. 

പുലര്‍ച്ചെ നാലര മുതല്‍ അഷ്ടമി ദര്‍ശനം ആരംഭിക്കും. ഉച്ചവരെ തുടരുമെങ്കിലും, അഷ്ടമി ദര്‍ശനത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ സമയം രാവിലെ ആറ് മണിവരെയാണ്. ആറ് മണിയുടെ പൂജയ്ക്ക് മുമ്പ് തൊഴുന്നതാണ് ഏറ്റവും അത്യുത്തമം. പുത്രനായ സുബ്രഹ്മണ്യന്‍ താരകാസുരനുമേല്‍ വിജയം കൈവരിക്കുന്നതിനായി അഷ്ടമിദിവസം വൈക്കത്തപ്പന്‍ പ്രാര്‍ഥനയോടെ  ഉപവസിക്കുകയാണെന്നാണ് സങ്കല്‍പം. മാത്രമല്ല, അന്നേദിവസം പുത്രവിജയത്തിനായി ഭഗവാന്‍ അന്നദാനം നടത്തുന്നു. അന്നദാനപ്രഭുവായ ഭഗവാന് താനൊഴികെ മറ്റാരും അന്നു പട്ടിണി കിടക്കരുത് എന്ന് നിര്‍ബന്ധമാണത്രേ, ഭഗവാന്റെ പ്രസാദം സ്വീകരിക്കാന്‍ ലക്ഷക്കണക്കിനു ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.

വൈക്കത്തുനിന്ന് മൂന്നു കിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. വൈക്കത്തപ്പന്റെ മകനാണ് ഉദയനാപുരത്തപ്പന്‍ എന്ന് വിശ്വസിച്ചുപോരുന്നു. അഷ്ടമിദിനത്തില്‍ രാത്രിയില്‍ നടത്തിവരുന്ന അഷ്ടമിവിളക്ക് ചടങ്ങ് ഉദയനാപുരത്തപ്പനെ വരവേല്‍ക്കാന്‍വേണ്ടിയാണ്. ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ച് വിജയശ്രീലാളിതാനായെത്തുന്ന സുബ്രഹ്മണ്യനെ പിതാവായ വൈക്കത്തപ്പന്‍ സ്വീകരിക്കുന്നു എന്ന സങ്കല്‍പത്തിലാണ് ഈ ചടങ്ങ്.

ഭഗവാന്‍  ഒരു ദിവസം മൂന്നു ഭാവങ്ങളില്‍ ദര്‍ശനം നല്‍കുന്നു. പ്രഭാതത്തില്‍ ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും വൈകുന്നേരം  പാര്‍വതീസമേതനായി ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദര്‍ശനം നല്‍കുന്ന രാജരാജേശ്വരനായും ഭക്തരെ അനുഗ്രഹിക്കുന്നു. വിദ്യാലാഭത്തിനായി പ്രഭാതദര്‍ശനവും ശത്രുനാശനത്തിനായി ഉച്ചസമയത്തെ ദര്‍ശനവും കുടുംബസൗഖ്യത്തിനു വൈകുന്നേരത്തെ ദര്‍ശനവും ഉത്തമമാണ്.സര്‍വ്വൈശ്വര്യം കൈവരുവാന്‍ അഷ്ടമിദര്‍ശനം തൊഴുന്നത് അത്യുത്തമം എന്ന് പഴമക്കാര്‍ പറയുന്നു.ഇന്നും ദര്‍ശനപുണ്യംമേറാന്‍ വിദേശികളടക്കം നാനാമതസ്ഥരായ പതിനായിരക്കണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement