ദുബായ്: മൂന്നുവയസുകാരന്‍ വില്ലയിലെ പൂളില്‍ മുങ്ങിമരിച്ചു. ദുബായില്‍ റാസല്‍ഖൈമയില്‍ മിന അല്‍ അറബ് കോംപ്ലക്‌സിലാണ് സംഭവം. നാഷണല്‍ ആംബുലന്‍സ് സര്‍വീസ് അതിവേഗം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് മൂന്നു കുട്ടികള്‍ക്കൊപ്പം പൂളില്‍ കളിക്കവെയാണ് അപകടം നടന്നത്.
അബുദാബിയില്‍ താമസിക്കുന്ന കുടുംബം അവധിദിനം ചെലവിടനായാണ് റാസല്‍ഖൈമയില്‍ എത്തിയത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ റാസല്‍ഖൈമ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

This post have 0 komentar
EmoticonEmoticon