പാല:സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയായ സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി വിധി. പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ 5 ദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
ഒട്ടനവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്. ഈ കേസില്‍ വിചാരണ നടന്ന് വരികയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon