തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിരാഹാരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് ബിജെപി പ്രതിഷേധദിനം ആചരിക്കും. സെക്രട്ടേറിയറ്റിനു മുന്നിലേക്കും കലക്ടറേറ്റുകളിലേയ്ക്കും പ്രതിഷേധമാര്‍ച്ച് നടത്തും.
വൈകിട്ട് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്നും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി കെ.കൃഷ്ണദാസ് പറഞ്ഞു.
മരണം വരെ ഉപവാസത്തിനു സന്നദ്ധനാണു രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടന്ന യുവമോര്‍ച്ചയുടെ മാര്‍ച്ച് ചോരയില്‍ മുക്കിക്കൊല്ലാനാണു പോലീസ് ശ്രമിച്ചത്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ ക്രിമിനലുകളാണെന്ന് ആക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി വിശ്വാസികളോടു മാപ്പു പറയണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon