കണ്ണൂര്‍: ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവള ഉത്ഘാടനത്തിനിടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടു വെച്ചത്.
ശബരിമലയിലെ എരുമേലിയില്‍ വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനം ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ച സ്ഥിതിക്ക് അതിന്റെ നടത്തിപ്പ് കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോട് അഭ്യര്‍ത്ഥിച്ചു.
കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon