ആലപ്പുഴ:കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ആരോപിച്ച് ജീവനക്കാര്‍ ലോങ് മാര്‍ച്ച് ആലപ്പുഴയില്‍ തുടക്കമായി.
കെഎസ്ആര്‍ടിസി മാനേജ്മെന്റും സര്‍ക്കാരും ഹൈക്കോടതിയില്‍ തോറ്റു കൊടുക്കുകയായിരുന്നുവെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എംപാനല്‍ കൂട്ടായ്മ ജനറല്‍ സെക്രട്ടറി എം.ദിനേഷ് കുമാര്‍ ആരോപിച്ചു. പിരിച്ചുവിടലില്‍ പങ്കില്ലെന്നു സര്‍ക്കാര്‍ പരസ്യമായി പറഞ്ഞാല്‍ തെളിവുകള്‍ സഹിതം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മാര്‍ച്ച് രാവിലെ 6ന് ആലപ്പുഴയില്‍ നിന്നു തുടങ്ങി വൈകിട്ട് ഹരിപ്പാട് സമാപിക്കും. 24ന് സെക്രട്ടേറിയേറ്റിനി മുന്‍പിലാണ് മാര്‍ച്ചിന്റെ സമാപനം.
This post have 0 komentar
EmoticonEmoticon