ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ രാജസ്ഥാനിലാണ് ആദ്യം സത്യപ്രതിജ്ഞ നടക്കുക. ജയ്പൂരിലെ ചടങ്ങില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായും സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായും അധികാരമേല്‍ക്കും.
ഉച്ചക്ക് ഒന്നരക്ക് മധ്യപ്രദേശിലെ ഭോപ്പാലില്‍ കമല്‍നാഥിന്റെയും വൈകിട്ട് ചത്തിസ്ഗഢിലെ റായ്പൂരില്‍ ഭൂപേഷ് ബഗലിന്റെയും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. മൂന്നിടത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
ജനതാദള്‍ സെക്യുലര്‍ നേതാവ് ദേവഗൌഡ, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ഡി.എം.കെയില്‍ നിന്ന് സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവര്‍ ചടങ്ങിനെത്തുമെന്നുറപ്പായി.
ആര്‍.ജെ.ഡി നേതേവ് തേജസ്വി യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ തുടങ്ങിയവരെ കോണ്‍ഗ്രസ് ഭോപ്പാലിലേക്ക് ക്ഷണിച്ചിട്ടിട്ടുണ്ട്. ഇടതുപാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളും പങ്കെടുക്കും.
This post have 0 komentar
EmoticonEmoticon