ഝാന്‍സി റാണിയായി കങ്കണ റണാവത്ത് വേഷമിടുന്ന പുതിയ ചിത്രം മണികര്‍ണ്ണിക, ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രൈലർ റിലീസ് ചെയ്‌തു. ഇന്ന് പുറത്തിറക്കിയ ട്രൈലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാധാകൃഷ്ണ ജഗര്‍ലമുഡി (കൃഷ്) യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജിഷു സെന്‍ഗുപ്ത, റിച്ചാര്‍ഡ് കീപ്, അതുല്‍ കുല്‍കര്‍ണ്ണി തുടങ്ങി വലിയ താരനിര തന്നെ ചിത്തത്തിൽ അണിനിരക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857ല്‍ നടന്ന ഇന്ത്യന്‍ രാജ്യവിപ്ലവത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. തീവ്രമായ യുദ്ധ രംഗങ്ങളിലൂടെയും കഴമ്പുള്ള ചരിത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാന്‍ മണികര്‍ണ്ണിക 2019 ജനുവരി 25ന് തിയേറ്ററുകളിലെത്തും.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസ്, കമല്‍ ജെയിന്‍, നിശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon