പാലക്കാട്: 17 തവണ കഞ്ചാവ് കടത്തിയ കേസില്‍ അരൂര്‍ സ്വദേശിനി പോലീസ് പിടിയില്‍. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടൗണില്‍ നിന്നും ചിറ്റൂരിലേയക്ക് പോകുന്ന റോഡില്‍ വെച്ച് അന്വേഷണ സംഘം അരൂര്‍ സ്വദേശിനിയെ പിടികൂടിയത്. അതായത്, രണ്ട് കിലോഗ്രാം കഞ്ചാവുമായിട്ട് തമിഴ്‌നാട് അരൂര്‍ സ്വദേശിനി റാണി എന്ന അക്കയെയാണ് പാലക്കാട് എക്‌സൈസ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ അരൂരില്‍ നിന്നും 20000 രൂപയ്ക്കാണ് ഇയാള്‍ പിടികൂടിയ കഞ്ചാവ് വാങ്ങിയതെന്ന് എക്‌സൈസുകാര്‍ പറഞ്ഞു. തൃശൂരിലേയ്ക്കാണ് കഞ്ചാവ് കടത്തികൊണ്ടു പോകുന്നത് .
പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം ഇട്ടതിനു ശേഷം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ചെയ്തു വരുന്നതെന്ന് എക്‌സൈസുകാര്‍ വ്യക്തന്നു. ക്രിസ്തുമസ് - ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ ടീം കുറച്ചു ദിവസങ്ങളായി കഞ്ചാവ് കടത്തുകാരെ കുറിച്ച് നിരീക്ഷിച്ചു വരുകയായിരുന്നു. പ്രതി17 തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇതാദ്യമായാണ് കേസില്‍ പെടുന്നതെന്നും എക്‌സൈസുകാര്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon