കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ പാര്‍ലര്‍ ഉടമയായ നടി ലീന മരിയാപോളിന്റെ തട്ടിപ്പ് കൂട്ടാളിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാന്‍ ആദായവകുപ്പിന്റെ തീരുമാനം. ലീനയുടെ തട്ടിപ്പ് കൂട്ടാളിയായ സുകേഷ് ചന്ദ്രശേഖരന്റെ പക്കലില്‍ നിന്നാണ് 11 ആഡംബര വാഹനങ്ങള്‍ ആദായവകുപ്പ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കോഴകേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ തട്ടിച്ചെടുത്ത 15കോടി വരുന്ന ആഡംബര വാഹനങ്ങള്‍ കഴിഞ്ഞ നവംബറില്‍ കൊച്ചിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് പിടികൂടിയത്. വായ്പാ തട്ടിപ്പ്കേസ് അടക്കം ആറ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.വാഹനങ്ങള്‍ പിടിച്ചെടുത്തശേഷം റോള്‍സ് വോയ്സ് കാര്‍ തന്റേതാണെന്ന് കാണിച്ച് കോയമ്പത്തൂര്‍ സ്വദേശി ചെന്നൈഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിഞ്ഞില്ല.രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് തട്ടിച്ചെടുത്ത ആഡംബര വാഹനങ്ങളാണ് സുകേഷിന്റെ കൈവശം എത്തിയതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നിലവില്‍ വാഹനങ്ങളുടെ ഉടമകള്‍ എത്താത്ത സാഹചര്യത്തില്‍ ഉടനടി ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
This post have 0 komentar
EmoticonEmoticon