മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ യുഎസ് ഢോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മുന്നേറ്റം. രൂപയുടെ നിരക്ക് ഡോളറിനെതിരെ 69.95 എന്ന നിലയിലെത്തി.
കയറ്റുമതി മേഖലകളിലുള്ളവരും ബാങ്കുകളും ഡോളറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങിയത് ഇന്ത്യന്‍ രൂപയ്ക്ക് ഉപകാരപ്രദമായി. ഇന്നലെയും രൂപയുടെ നിരക്ക് ഉയര്‍ന്നിരുന്നു. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 70.14 എന്ന നിലയിലായിരുന്നു രൂപയുടെ നിരക്ക്.
അന്ത്ാരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതും അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധിയും ഡോളറിനെ പ്രതികൂലമായി ബാധിച്ചു. മറ്റു അന്ത്രാഷ്ട്ര കറന്‍സികള്‍ക്കെതിരെയും നഷ്ടത്തിലാണ് യു എസ് ഡോളറുള്ളത്.
This post have 0 komentar
EmoticonEmoticon