കോഴിക്കോട്: മുന്‍ വര്‍ഷങ്ങളില്‍ ശബരിമല സന്ദര്‍ശിച്ച തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതാണെന്ന വിമര്‍ശനവുമായി ദേവസ്ം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്ത്.ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ എത്തി. ഈ വര്‍ഷം ഇതുവരെയുളള വരുമാനം 105 കോടിയെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 164 കോടി ആയിരുന്നു വരുമാനം.
മുന്‍ വര്‍ഷങ്ങളിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയെ സമ്പന്ധിച്ച് ഒഒട്ടേറെ വ്യാജ പ്രചരണങ്ങളും നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അരവണ മോശമായിരുന്നുവെന്നതായിരുന്നു അതിലൊന്ന്. ആഗസ്ത് മാസത്തിലായിരുന്നു അങ്ങനൊരു പ്രചാരണം നടന്നത്. എന്നാല്‍ പ്രളയം കണക്കിലെടുത്ത ആ മാസത്തില്‍ അരവണ ഉല്‍പാദനം പോലും നടന്നിട്ടില്ല.
This post have 0 komentar
EmoticonEmoticon